10 February 2010

മലബാര്‍

തെയ്യവും തിറയും ഒപ്പനയും മാപ്പിള പാട്ടും കളരിയും വടക്കന്‍ പാട്ടും മലബാറിന്റെ ഓരോ മലംചെരിവിലും ഉണ്ട്.
മലബാറിന്റെ ഉള്ളറകള്‍ സംസ്കാര ത്തിന്‍റെ പടികള്‍ ആണ് .
എല്ലാ മത വിശ്വാസങ്ങളെയും ഈ നാട് സ്വാഗതം ചെയ്യുന്നു
ഹിന്ദുക്കളായ സാമൂതിരിമാരും പരിവാരങ്ങളും മുസ്ലിങ്ങലായ വാണിഭക്കാരും തമ്മിലുണ്ടായ സൌഹൃദ മായിരുന്നു കോഴിക്കോടിന്റെ ഐശ്വര്യം ......... അതുകൊണ്ട് തന്നെ ഹൈന്ദവ കലാരൂപങ്ങളും മാപ്പിളകലാരൂപങ്ങളും മലബാറിന്റെ മണ്ണില്‍ ഒരേ പോലെ വളര്‍ന്നു , അവ വന്‍ വൃക്ഷങ്ങള്‍ ആയി മാറി .
മലബാറിന്റെ ഈ ജനകീയത ഒരു കാലത്തും അന്യം നില്‍ക്കരുതെന്ന് സക്തമായ വിശ്വാസത്തില്‍ നിന്നും ആണ് മലബാര്‍ മഹോത്സവത്തിന്റെ തുടക്കം ..... 1994 മുതല്‍ പിന്നെയിങ്ങോട്ടു ഓരോ വര്‍ഷവും മലബാര്‍ മഹോത്സവം ഒന്നിനൊന്നോടു വളര്‍ന്നു

പഴയ മലബാര്‍

ആദിമ കാലത്ത് അറബി നാടുകളിലേക്കും ചൈനയിലേക്കും കച്ചവടത്തിന്റെ കവാടം തുറന്ന തുറമുഘങ്ങള്‍ മലബാറിന്‍റെ തുറന്ന മനസ്സ് തന്നെയായിരുന്നു ....
കോട്ടയുടെ നാടില്‍ നിന്നുമാണ് കോഴിക്കോട് എന്ന പേരിന്‍റെ തുടക്കം .....
തിരുവിതാംകൂറും കൊച്ചിയും കൈവരിച്ച വളര്‍ച്ച ഇടക്കാലത്ത് മലബാറില്‍ ഉണ്ടായില്ലെങ്ങിലും പിന്നെ ശ്രദ്ധ മാറി ...
ഇന്ന് വികസനത്തിന്‍റെ രാജ പാതയില്‍ ആണ് മലബാര്‍ ......

മലബാര്‍ മഹോത്സവം

ചരിത്രവും ഐതിഹ്യവും ഒന്നിനൊന്നോടു ചെരുമ്പോള്‍ കടന്നുപോയ കാലത്തെ മഹാമേള വീണ്ടും ഒരിക്കല്‍ കൂടി ഇതാ നമ്മുടെ മനസിലേക്ക് ..................

മാമാങ്കവും രേവതി പട്ടത്താനവും കടവല്ലൂര്‍ അന്യോന്യവും പോലിന്നു പോയ ഇന്നലെകളുടെ വീഥികളില്‍ ........
ഇവിടെ അരങ്ങേറുന്നത് ജീവന്‍ തുടിക്കുന്ന ജനകീയ കൂട്ടായ്മ ആയ മലബാര്‍ മഹോത്സവം തന്നെ .....

പാരമ്പര്യത്തിന്റെയും പൈത്രികതിന്റെയും ഓര്‍മ കുറിപ്പ് കള്‍ക് മലബാറിലെ തിരയും തീരവും സാക്ഷി .......